വാർ രക്ഷയ്ക്ക്, ലെസ്റ്റർ വോൾവ്സ് പോരാട്ടം സമനിലയിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ശക്തരുടെ പോരാട്ടൻ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ലെസ്റ്റർ സിറ്റിയും വോൾവ്സും തമ്മിലുള്ള മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റി മികച്ചു നിന്നു എങ്കിലും വോൾവ്സിന്റെ ഡിഫൻസിനെ കീഴ്പ്പെടുത്താൻ ലെസ്റ്ററിനായില്ല. ഡെൻഡോക്കറിലൂടെ വോൾവ്സ് ഗോൾവല കുലുക്കിയിരുന്നു എങ്കിലും വാർ ആ ഗോൾ ഹാൻഡ്ബോൾ കണ്ടെത്തി നിഷേധിക്കുകയായിരുന്നു.

പെരെസും, ഹാവി ബാർൻസും ഒക്കെ നിരവധി അവസരങ്ങൾ ലെസ്റ്റർ സിറ്റിക്കായി ഇന്ന് ഒരുക്കി. എന്നാൽ മികച്ചൊരു ഫൈനൽ ബോൾ ഇല്ലാത്തത് വിനയായി. ടോപ് 6ലേക്ക് ഇത്തവണ കയറാൻ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളാണ് വോൾവ്സും ലെസ്റ്റർ സിറ്റിയും.വോൾവ്സിനായി ഇന്ന് ഇറ്റാലിയൻ യുവതാരം കുട്രോണെ അരങ്ങേറ്റം നടത്തി.

Advertisement