പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് തങ്ങളുടെ പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. പതിവിൽ മഞ്ഞ നിറത്തിൽ തന്നെയാണ് വോൾവ്സ് ഇത്തവണയും ഇറക്കിയിരിക്കുന്നത്. അഡിഡാസ് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസിന്റെ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് യോഗ്യത നേടിയ വോൾവ്സ് ഇത്തവണ വൻ ഒരുക്കങ്ങളാണ് സീസണ് വേണ്ടി നടത്തുന്നത്.