അവസാന മിനുട്ട് പെനാൾട്ടിയിൽ വോൾവ്സ് രക്ഷപ്പെട്ടു!!

- Advertisement -

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വോൾവ്സിന് സമനില. ഇന്ന് വോൾവ്സിന്റെ സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ബേർൺലി ആണ് നൂനോയുടെ ടീമിനെ സമനിലയിൽ തളച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയുടെ 90ആം മിനുട്ട് വരെ 1-0 എന്ന സ്കോറിന് ബേർൺലി മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അവസാന മിനുട്ടിലെ പെനാൾട്ടി വോൾവ്സിനെ രക്ഷിച്ചു.

റൗൾ ജിമിനെസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് വോൾവ്സിന് സമനില നൽകിയത്. കളിയുടെ ആദ്യ പകുതിയിൽ ആഷ്ലി ബാർൻസിന്റെ ഗോളിൽ ആയിരുന്നു ബേർൺലി മുന്നിൽ എത്തിയത്. ഇന്ന് വോൾവ്സ് കൂടെ സമനില വഴങ്ങിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ മാച്ച് വീക്കിൽ നടന്ന 10 മത്സരങ്ങളിൽ എട്ടിലും ഹോം ടീമുകൾക്ക് വിജയിക്കാനായില്ല. വോൾവ്സിന് ലീഗിൽ ഇപ്പോൾ മൂന്ന് പോയന്റും ബേർൺലിക്ക് 4 പോയന്റുമാണ് ഉള്ളത്.

Advertisement