ടോട്ടൻഹാമിനെ ഞെട്ടിച്ച് ബ്രൂസിന്റെ ന്യൂകാസിൽ!!

- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് പരാജയപ്പെടുത്തിയതിനു പിന്നാലെ ഒരു വൻ ശക്തിക്ക് കൂടി പ്രീമിയർ ലീഗിൽ കാലിടറിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ അവരുടെ പുതിയ സ്റ്റേഡിയത്തിൽ വന്ന് പരാജയപ്പെടുത്തിയത് ന്യൂകാസിൽ യുണൈറ്റഡ് ആണ്. റാഫ ബെനീറ്റസ് പോയതോടെ തളർന്ന് ഇരിക്കുകയായിരുന്ന ന്യൂകാസിലിന് ഒരു പുതു ജീവൻ നൽകുന്ന വിജയമാണിത്. ബ്രൂസ് എന്ന പരിശീലകനിൽ ന്യൂകാസിൽ ആരാധകർക്ക് വിശ്വാസം വരാനും ഈ വിജയം സഹായിക്കും.

ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ സ്പർസിനെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ആയിരുന്നു കളിയുടെ വിധി നിർണയിച്ച ഗോൾ വന്നത്. അറ്റ്സുവിന്റെ പാസ് മനോഹരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ കൈക്കലാക്കി ജോലിന്റൺ ആണ് ന്യൂകാസിലിനായി ഗോൾ നേടിയത്. ന്യൂകാസിൽ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു.

Advertisement