ഗുഡിസൺ പാർക്കിൽ വോൾവ്സിന്റെ നായാട്ട്, എവർട്ടണ് നാണക്കേട് മാത്രം ബാക്കി

- Advertisement -

വോൾവ്സിന്റെ കുതിപ്പ് തടയാൻ എവർട്ടണുമായില്ല. പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയം ഇന്ന് എവർട്ടൺ ഹോമായ ഗുഡിസൺ പാർക്കിൽ വോൾവ്സ് പൂർത്തിയാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നുനോയുടെ ടീം വിജയിച്ച് കയറിയത്. ക്ലിനിക്കൽ ആയുള്ള പ്രകടനമാണ് ഇന്ന് വോൾവ്സ് കാഴ്ചവെച്ചത്.

കളിയുടെ തുടക്കത്തിൽ ബെയ്ൻസിന്റെ ഫൗളിൽ ലഭിച്ച പെനാൾട്ടി വോൾവ്സിനെ ഫ്രണ്ട് ഫൂട്ടിൽ തന്നെ മത്സരം തുടങ്ങാൻ സഹായിച്ചു. പെനാൾടട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഏഴാം മിനുട്ടിൽ തന്നെ റൂബെൻ നവാസ് വോൾവ്സിന് ലീഡ് നൽകി. കളിയുടെ 28ആം മിനുട്ടിൽ ഗോമസിലൂടെ എവർട്ടൺ സമനില പിടിച്ചെങ്കിലും വോൾവ്സിന്റെ ജയം തടയാൻ അത് മതിയായിരുന്നില്ല. 45ആം മിനുട്ടിൽ ജിമിനെസും 66ആം മിനുട്ടിൽ ഡെൻഡോങ്കറും നേടിയ ഗോളിന്റെ മികവിൽ 3-1ന് വോൾവ്സ് മൂന്ന് പോയന്റ് സ്വന്തമാക്കി.

ജയത്തോടെ വോൾവ്സ് ലീഗിൽ 38 പോയന്റുമായി ഏഴാം സ്ഥാനത്ത് എത്തി. 33 പോയന്റുള്ള എവർട്ടൺ 9ആം സ്ഥാനത്താണ്.

Advertisement