ബൊറൂസിയ ഡോർട്ട്മുണ്ടിനെ തളച്ച് ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തളച്ച് ഫ്രാങ്ക്ഫർട്ട്. ലൂക്ക യോവിച്ചിന്റെ തകർപ്പൻ ഗോളാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വിജയക്കുതിപ്പ് തടഞ്ഞത്. ഇരു ടീമുകളും ഓരോ ഗോൾ അടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോൾ നേടിയത് ക്യാപ്റ്റൻ മാർക്കോ റീയൂസാണ്. ബുണ്ടസ് ലീഗയിലെ ടോപ്പ് ഫൈവ് ഗോൾ സ്കോറർമാരിൽ നാല് പേരും (യോവിച്ച്, ഹാളർ, അൽകാസർ, റിയൂസ്) കളിക്കുന്ന മത്സരത്തിൽ ഗോളുകൾ ഒട്ടേറെ പിറക്കുമെന്നു കരുതിയിരിക്കുകയായിരുന്നു ഫുട്ബോൾ ആരാധകർ.

എന്നാൽ യോവിച്ചിന്റെയും റിയോസിന്റെയും ഗോളുകൾ മാത്രമാണ് ഇന്ന് കാണാനായത്. ഇന്നത്തെ ഗോളോടുകൂടി 14 ഗോളുകളുമായി യോവിച്ചാണ് ബുണ്ടസ് ലീഗയിലെ ടോപ്പ് സ്‌കോറർ. 20 മത്സര ങ്ങൾ കഴിയുമ്പോൾ 13 ഗോളുകൾ എന്ന നേട്ടം ക്യാപ്റ്റൻ റിയൂസ് ആദ്യമായിട്ടാണ് സ്വന്തമാക്കുന്നത്. ഫ്രാങ്ക്ഫർട്ട് അഞ്ചാം സ്ഥാനത്തും ഡോർട്ട്മുണ്ട് ഒന്നാം സ്ഥാനത്തുമാണ്.

Previous articleഹിഗ്വയിൻ ഗോൾ വേട്ട തുടങ്ങി, ചെൽസിക്ക് വിമർശകരെ അടക്കിയിരുത്തുന്ന ജയം
Next articleഗുഡിസൺ പാർക്കിൽ വോൾവ്സിന്റെ നായാട്ട്, എവർട്ടണ് നാണക്കേട് മാത്രം ബാക്കി