വോൾവ്സിനെ തോല്പ്പിച്ച് ആഴ്സണൽ ലീഗിൽ ഒന്നാം സ്ഥാനത്ത്

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ഒന്നാം സ്ഥാനത്ത്. ഇന്ന് എവേ മത്സരത്തിൽ വോൾവ്സിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇന്ന് തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ആഴ്സണൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ആണ് ലീഡ് എടുത്തത്.

ആഴ്സണൽ 24 04 21 02 06 44 266

ട്രൊസാർഡിന്റെ മികച്ച ഒരു ഷോട്ട് ആണ് വലയിൽ കയറിയത്. രണ്ടാം പകുതിയ അവസാനം ക്യാപ്റ്റൻ ഒഡെഗാർഡ് ആഴ്സണലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഈ വിജയത്തോടെ ആഴ്സണൽ 74 പോയിന്റുമായി ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്‌