വോൾവ്സ് വീണ്ടും ആറാം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ യോഗ്യത ലക്ഷ്യമാക്കി കളിക്കുന്ന വോൾവ്സിന് ഒരു ഗംഭീര വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട വോൾവ്സ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ബേർൺലിയോട് ഏറ്റ സമനിലയിൽ നിന്ന് കരകയറേണ്ടത് ഉള്ളത് കൊണ്ട് തന്നെ മികവാർന്ന പ്രകടനമാണ് വോൾവ്സിന്റെ താരങ്ങളിൽ നിന്ന് കണ്ടത്. 41ആം മിനുട്ടിൽ ഡാനിയൻ പൊഡെൻസ് ആണ് വോൾവ്സിന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിൽ 68ആം മിനുട്ടിൽ ജോണി വോൾവ്സിന്റെ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ വോൾവ്സ് വീണ്ടും സ്പർസിനെ മറികടന്ന് ലീഗിൽ ആറാം സ്ഥാനത്ത് എത്തി. അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി മൂന്ന് പോയന്റിന്റെ വ്യത്യാസം മാത്രമെ വോൾവ്സിന് ഇപ്പോൾ ഉള്ളൂ‌. എങ്കിലും ഉയർന്ന ഗോൾ ശരാശരി ഉള്ളതിനാൽ യുണൈറ്റഡിനെ ഇനി മറികടക്കാൻ വോൾവ്സിനാകില്ല. അവരുടെ ഇപ്പോഴത്തെ ലക്ഷ്യം യൂറോപ്പ ലീഗ് മാത്രമണ്. ഇപ്പോൾ വോൾവ്സിന് 59 പോയന്റും സ്പർസിന് 58 പോയന്റുമാണുള്ളത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമേ അവശേഷിക്കുന്നുള്ളൂ.