ചെൽസിയിലേക്ക് തന്നെ തിരിച്ചുവരാനുള്ള താല്പര്യം പ്രകടിപ്പിച്ച് വില്യൻ

- Advertisement -

ചെൽസി വിട്ട് ഒരു വർഷം കഴിഞ്ഞതിന് ശേഷം ആഴ്‌സണലിൽ നിന്ന് ചെൽസിയിലേക്ക് തന്നെ വരാനുള്ള താല്പര്യം പ്രകടിപ്പിച്ച് വില്യൻ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഫ്രീ ട്രാൻസ്ഫറിൽ വില്യൻ ആഴ്‌സണലിൽ എത്തുന്നത്. ചെൽസി നൽകിയ രണ്ട് വർഷത്തെ കരാർ നിരസിച്ചാണ് വില്യൻ ആഴ്സണലിൽ മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെട്ടത്.

എന്നാൽ സീസണിൽ ആഴ്‌സണലിന് വേണ്ടി 37 മത്സരങ്ങൾ കളിച്ച വില്യന് ഒരു ഗോൾ മാത്രമാണ് നേടാനായത്. ആഴ്‌സണലിൽ വരുന്ന മാറ്റങ്ങളുടെ ഭാഗമായി വില്യനോട് വേറെ ടീം നോക്കാൻ ആഴ്‌സണൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചെൽസിയിലേക്ക് തന്നെ മടങ്ങി വരാനുള്ള സാധ്യത വില്യൻ ആലോചിക്കുന്നത്. യൂറോപ്പിലെ പല ടീമുകളും കൂടാതെ മേജർ സോക്കർ ലീഗിലെ ഡേവിഡ് ബെക്കാമിന്റെ ടീമായ ഇന്റർ മിയാമിയും വില്യനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ചെൽസിയിലേക്ക് തിരിച്ചുവരാനാണ് വില്യൻ പ്രഥമ പരിഗണന നൽകുന്നത്.

Advertisement