ലെസ്റ്റർ സിറ്റി താരം വിൽഫ്രഡ് എൻഡിഡിക്ക് ഈ സീസണിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമെന്ന് ലെസ്റ്റർ പരിശീലകൻ ബ്രണ്ടൻ റോഡ്‌ജേഴ്‌സ് പറഞ്ഞു. റെന്നസിനെതിരായ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരത്തിന് ഇടയിൽ ആയിരുന്നു എൻഡിഡിയുടെ കാൽമുട്ടിന് പരിക്കേറ്റത്. അദ്ദേഹത്തിന് ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞു എന്നും അടുത്ത പ്രീ-സീസൺ സമയത്തെ തിരിച്ച് എത്തു എന്നും റോഡ്ജസ് പറഞ്ഞു.
അടുത്ത സീസൺ തുടക്കം മുതൽ എൻഡിഡി ലെസ്റ്ററിനൊപ്പം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. വാർഡിയും ഡാനി വാർഡും പരിക്ക് കാരണം ഇതിനകം തന്നെ ലെസ്റ്റർ നിരയിൽ നിന്ന് പുറത്താണ്.