മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ ടൂർ ഏഷ്യയിലും ഓസ്ട്രേലിയയിലും

കോവിഡ് കാരണം അവസാന സീസണുകളിൽ ഇംഗ്ലീഷ് ക്ലബുകൾ വലിയ പ്രീസീസൺ യാത്രകൾ ഒന്നും നടത്തിയിരുന്നില്ല. എന്നാൽ ഈ പ്രീസീസണിൽ കാര്യങ്ങൾ പഴയത് പോലെയാകും‌. അടുത്ത പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാങ്കോക്കിലും തായ്‌ലൻഡിലും ഓസ്‌ട്രേലിയയിലുമാകും പ്രീസീസൺ നടക്കുക.

ജൂലൈ 12 ന് തായ്‌ലൻഡിന്റെ തലസ്ഥാനത്തെ രാജമംഗല സ്റ്റേഡിയത്തിൽ യുണൈറ്റഡ് എതിരാളികളായ ലിവർപൂളിനെ നേരിട്ട് കൊണ്ട് പ്രീസീസൺ ആരംഭിക്കും. ജൂലൈ 15 ന് പ്രാദേശിക എ-ലീഗ് ടീമായ മെൽബൺ വിക്ടറിക്കെതിരെയും ജൂലൈ 19ന് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെതിരെയും യുണൈറ്റഡ് കളിക്കും.

മൂന്ന് ടൂർ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഏപ്രിൽ ആദ്യ വാരം മുതൽ ലഭിക്കും. കളി തത്സമയം MuTvയിൽ കാണാം.