ചൈനയോട് നോ പറഞ്ഞ് വെസ്റ്റ് ഹാം സ്‌ട്രൈക്കർക്ക് പുതിയ കരാർ

Staff Reporter

ചൈനയിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വെസ്റ്റ്ഹാം സ്‌ട്രൈക്കർ മാർകോ അർണവിച്ചിന് വെസ്റ്റ് ഹാമിൽ പുതിയ കരാർ. 29 കാരനായ അർണവിച്ചിന് ചൈനീസ് ക്ലബ് 35 മില്യൺ യൂറോ വിലയിട്ടിരുന്നു. താരം വെസ്റ്റ് ഹാം വിടാൻ തയ്യാറാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വർത്തകളെയെല്ലാം തള്ളിക്കളഞ്ഞ് കൊണ്ട് താരം വെസ്റ്റ് ഹാമിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

അർണവിച്ച് എത്ര കാലത്തേക്കാണ് വെസ്റ്റ് ഹാമിൽ കരാർ പുതുക്കിയതെന്ന് ക്ലബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരും. പഴയ കരാർ പ്രകാരം താരം 2022 വരെ ക്ലബ്ബിൽ തുടരുമെന്നായിരുന്നു. ചൈനീസ് ക്ലബ്ബുമായുള്ള കരാർ വെസ്റ്റ് ഹാം നിരസിച്ചതിനെ തുടർന്ന് താരം കളിക്കാൻ വിസ്സമ്മതിച്ചെന്ന വാർത്തയും അർടോവിച്ച് നിഷേധിക്കുകയും ചെയ്തു.

2017ലാണ് സ്റ്റോക്ക് സിറ്റിയിൽ നിന്ന് അർണവിച്ച് വെസ്റ്റ് ഹാമിൽ എത്തുന്നത്.