വെസ്റ്റ് ഹാമിനായി ഗോളടിക്കാൻ സ്കമാക്ക

Img 20220725 234133

ഡേവിഡ് മോയ്സിന് അവസാനം ഒരു സ്ട്രൈക്കർ‌. ഇറ്റാലിയൻ യുവതാരം ജിയാൻ ലൂക്കാ സ്കമാക്കയെ ആണ് വെസ്റ്റ് ഹാം സ്വന്തമാക്കിയത്. താരം ഇന്ന് ലണ്ടണിൽ എത്തി കരാർ ഒപ്പുവെച്ചു. ഉടൻ മെഡിക്കൽ കൂടെ പൂർത്തിയാക്കി ടീമിനൊപ്പം ചേരും. പി എസ് ജിയെ മറികടന്നാണ് വെസ്റ്റ് ഹാം സ്കമാകയെ ടീമിൽ എത്തിച്ചത്. 36 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക.

സസ്സുളോയുടെ താരമായ ജിയാൻലൂക്കായെ ഭാവിയിൽ വെസ്റ്റ് ഹാം വിൽക്കുമ്പോൾ 10% സുസുവോളക്ക് ലഭിക്കും. 2017ലാണ് പി എസ് വി യൂത്ത് ടീമിൽ നിന്നും സ്കമാക സസ്സുളോയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മുപ്പത്തി എട്ട് മത്സരങ്ങളിൽ നിന്ന് പതിനാറു ഗോളുകൾ നേടാൻ ഇരുപത്തിമൂന്ന്കാരന് സാധിച്ചിരുന്നു.