ഫ്രഞ്ച് യുവതാരം മാര ഇനി സൗതാമ്പ്ടണിൽ

Newsroom

Img 20220725 230558
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് യൂത്ത് ഇന്റർനാഷണൽ സെകൊ മാര ഇനി സതാമ്പ്ടണിൽ. 11 മില്യൺ യൂറോയും 2 മില്യൺ ആഡ് ഓണും ഉൾപ്പെടുന്ന ഡീലിൽ ആണ് ഫ്രഞ്ച് ക്ലബായ ബോർഡോയിൽ നിന്ന് താരത്തെ സതാംപ്ടൺ സ്വന്തമാക്കുന്നത്. 19-കാരൻ തന്റെ മെഡിക്കൽ പാസായതിന് ശേഷം പ്രീമിയർ ലീഗ് ടീമുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു,

2017 ൽ ബോർഡോയിൽ ചേരുന്നതിന് മുമ്പ് പാരീസ് സെന്റ് ജെർമെയ്ൻ, ബൊലോൺ-ബില്ലൻകോർട്ട് എന്നീ ക്ലബുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ലീഗ് 1 ൽ ആറ് ഗോളുകൾ നേടിയ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. സെയിന്റ്സിന്റെ ആറാമത്തെ സമ്മർ സൈനിംഗാണ് മാര