വെർണർ ഇനിയും പ്രയത്നിക്കണം, വേറെ വഴിയി ഇല്ല എന്ന് ലമ്പാർഡ്

Img 20210117 122142

ചെൽസിയുടെ ഈ സൈനിംഗിലെ വലിയ സൈനിംഗുകളിൽ ഒന്നായ ടിമോ വെർണർ ഫോമിലേക്ക് വരും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ലമ്പാർഡ്. വെർണർ ഇനിയും പ്രയത്നിക്കേണ്ടതുണ്ട് എന്നും കൂടുതൽ പരിശ്രമിച്ചു മാത്രമെ ഫോമിലേക്ക് തിരികെ വരാൻ ആകു എന്നും ലമ്പാർഡ് പറഞ്ഞു. ഇന്നലെ ഫുൾഹാമിനെതിരെയും വെർണറിന് ഗോളടിക്കാൻ ആയിരുന്നില്ല. മികച്ച അവസരം ഒക്കെ വെർണർ ലക്ഷ്യത്തിനു പുറത്തേക്ക് അടിക്കുക ആയിരുന്നു.

അവസാന 14 മത്സരങ്ങളിൽ ആകെ ഒരു ഗോളാണ് വെർണർ നേടിയത്. അതും ദുർബലർക്ക് എതിരെ ആയിരുന്നു‌. വെർണർ ഗോൾ അടിക്കാത്തത് സ്വാഭാവികം ആണെന്ന് ലമ്പാർഡ് പറഞ്ഞു. ഇത് ഏതു സ്ട്രൈക്കറും കടന്നു പോകുന്ന അവസ്ഥ ആണെന്നും ലമ്പാർഡ് പറഞ്ഞു. വെർണറിന് ക്വാളിറ്റി ഉണ്ടെന്നും ഉടൻ തന്നെ ഗോളടിച്ച് തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ ലൈപ്സിഗിനൊപ്പം ഗോളടിച്ച് കൂട്ടിയ താരമാണ് വെർണർ. 34 ഗോളുകൾ ലെപ്സിഗിനായി വെർണർ അവസാന സീസണിൽ നേടിയിരുന്നു‌.

Previous articleമെസ്സി ഉണ്ടാകുമെന്ന് ഉറപ്പില്ല, സീസണിലെ ആദ്യ കിരീടം തേടി ബാഴ്സലോണ ഇന്ന് ഇറങ്ങും
Next articleശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു