വീണ്ടും തോല്‍വി, ഇത്തവണ ബെംഗളൂരുവിനോട് പരാജയമേറ്റു വാങ്ങി തമിഴ് തലൈവാസ്

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം വിജയിച്ച ശേഷം ജയമെന്തെന്നറിയാതെ തമിഴ് തലൈവാസ്. ഇന്ന് ബെംഗളൂരു ബുള്‍സിനോട് ഏറ്റുവാങ്ങിയ പരാജയത്തോടെ ടീം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇന്ന് 44-35 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ് തമിഴ് തലൈവാസിനെ കീഴടക്കിയത്. പകുതി സമയത്ത് 25-14നു ലീഡ് ബുള്‍സിനു തന്നെയായിരുന്നു.

പവന്‍ ഷെഹ്റാവത്തും(16) കാശിലിംഗ് അഡ്കേയുമാണ്(12) ബെംഗളൂരുവിന്റെ റെയിംഡിംഗ് ദൗത്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയത്. 9 പോയിന്റുമായി അജയ് താക്കൂര്‍ തമിഴ് തലൈവാസിനായി പതിവു പോലെ മികവ് തെളിയിച്ചു. 26-22നു റെയിഡിംഗിലും 12-10 എന്ന സ്കോറില്‍ പ്രതിരോധത്തിലും ബെംഗളൂരു തന്നെയായിരുന്നു മുന്നില്‍. രണ്ട് തവണ തലൈവാസ് ഓള്‍ഔട്ട് ആയപ്പോള്‍ ബെംഗളൂരു ഒരു തവണ പുറത്തായി.

Previous articleഡൽഹിയിൽ കൊൽക്കത്തക്ക് ആദ്യ ജയം
Next articleപ്രതിഷേധം ഫലം കണ്ടു, വെംബ്ലി സ്റ്റേഡിയം വിൽക്കില്ല