വാറ്റ്ഫോർഡിനെ തകർത്ത് പ്രീമിയർ ലീഗിൽ തുടരും എന്ന് ഉറപ്പിച്ച് വെസ്റ്റ് ഹാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് മോയിസും വെസ്റ്റ് ഹാമും അടുത്ത സീസണിലും പ്രീമിയർ ലീഗിൽ ഉണ്ടാകും. ഇന്ന് നിർണായക മത്സരത്തിൽ വാറ്റ്ഫോർഡിനെ തകർത്തതോടെ അവരൽർ റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാം ഇന്ന് വിജയിച്ചത്. മത്സരം തുടങ്ങി ആദ്യ പത്ത് മിനുട്ടിൽ തന്നെ വെസ്റ്റ് ഹാം രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

മത്സരത്തിൽ ആറാം മിനുട്ടിൽ അന്റോണിയോയിലൂടെ ആയിരുന്നു വെസ്റ്റ് ഹാമിന്റെ ആദ്യം ഗോൾ. പിന്നാലെ പത്താം മിനുട്ടിൽ സൗചകിലൂടെ വെസ്റ്റ് ഹാം തങ്ങളുടെ രണ്ടാം ഗോളും നേടി. ഈ ഗോളുകൾ തന്നെ വാറ്റ്ഫോർഡിൽ നിന്ന് മത്സരം അകറ്റി. 36ആം മിനുട്ടിൽ ഡെക്ലൻ റൈസ് കൂടെ ഗോൾ നേടിയതോടെ വെസ്റ്റ് ഹാം മൂന്ന് ഗോളിന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഡീനി ആണ് വാറ്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടിയത്.

ഈ ജയത്തോടെ 37 പോയന്റുമായി വെസ്റ്റ് ഹാം 15ആം സ്ഥാനത്തേക്ക് മുന്നേറി. 34 പോയന്റുമായി വാറ്റ്ഫോർഡ് 17ആം സ്ഥാനത്ത് തുടരുകയാണ്. ബൗന്മതും ആസ്റ്റൺ വില്ലയും 31 പോയന്റുമായി റിലഗേഷൻ സോണിലും ഉണ്ട്.