പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട് വാറ്റ്ഫോർഡ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട് വാറ്റ്ഫോർഡ്. ക്രിസ്റ്റൽ പാലസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമാണ് വാറ്റ്ഫോർഡിനെ പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത്. വിൽഫ്രഡ് സാഹയുടെ പെനാൽറ്റി ഗോളാണ് ക്രിസ്റ്റൽ പാലസിന്റെ ജയം ഉറപ്പിച്ചത്. വാറ്റ്ഫോർഡിന്റെ ഈ സീസണിലെ 25ആം പരാജയം ആയിരുന്നു ഇന്നത്തേത്.

ഈ‌ സീസണിലെ മൂന്നാം മാനേജർ റോയ് ഹോഡ്ജ്സണിനും വാറ്റ്ഫോർഡിനെ റെലഗേഷനിൽ നിന്നും രക്ഷിക്കാനായില്ല. സിസ്കോ മുനോസിനും ക്ലൗഡിയോ രാനിയേരിക്കും പിന്നാലെ എത്തിയ റോയ് വാറ്റ്ഫോർഡിന്റെ തലവരമാറ്റാനായിരുന്നു ശ്രമിച്ചു കൊണ്ടിരുന്നത്. മുൻ ലിവർപൂൾ – ഇംഗ്ലണ്ട് പരിശീലകനും വാറ്റ്ഫോർഡിനെ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഇത് രണ്ടാം തവണയാണ് പ്രീമിയർ ലീഗിൽ നിന്നും വാറ്റ്ഫോർഡ് റെലഗേറ്റ് ചെയ്യപ്പെടുന്നത്.