ഒരു ഡസൻ ഗോളെങ്കിലും വഴങ്ങുമെന്ന് ഭയന്നു- വാറ്റ്ഫോഡ് ഗോളി ഫോസ്റ്റർ

മാഞ്ചസ്റ്റർ സിറ്റിയോട് 8 ഗോളുകൾക്ക് തോറ്റതിന് പിന്നാലെ ഞെട്ടൽ മറച്ചു വെക്കാതെ വാറ്റ്ഫോഡ് ഗോളി ബെൻ ഫോസ്റ്റർ. ഒരു ഘട്ടത്തിൽ താൻ 10,11,12 ഗോളുകൾ എങ്കിലും വഴങ്ങുമെന്ന് ഭയന്നിരുന്നു എന്നും താരം മത്സര ശേഷം വെളിപ്പെടുത്തി. എതിരില്ലാത്ത 8 ഗോളിന് ജയിച്ച സിറ്റി ചരിത്രത്തിൽ അവരുടെ ഏറ്റവും വലിയ ജയമാണ് ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നേടിയത്.

‘തീർത്തും നിരാശനാണ്. സിറ്റിയിൽ കാര്യങ്ങൾ കടുപ്പമാക്കാൻ ലക്ഷ്യമാക്കി വന്നു 50 സെക്കന്റിൽ ഗോൾ വഴങ്ങുന്നത് കളിയെ കാര്യമായി ബാധിക്കും. 20 മിനുട്ടിൽ 5 ഗോൾ വഴങ്ങിയതോടെ ഞാൻ ഏറ്റവും മോശമായാണ് ചിന്തിച്ചത്. 10,11,12 ഗോളുകൾ എങ്കിലും ആകുമെന്നാണ് ചിന്തിച്ചത്’ എന്നാണ് ഫോസ്റ്റർ വെളിപ്പെടുത്തിയത്. 8 ഗോളുകൾക്ക് ശേഷം സിറ്റി ആക്രമണ നിര കൂടുതൽ ഗോളുകൾ ലക്ഷ്യം വെക്കാത്തത്തിൽ ഉള്ള ആശ്വാസവും താരം വ്യക്തമാക്കി.

1995 ഇത് ഇപ്സ്വിചിനെ എതിരില്ലാത്ത 9 ഗോളുകൾക്ക് മറികടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ് പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ജയം എന്ന റെക്കോർഡ്.

Previous articleതാരമായി റാംസി, ഗോളുമായി റൊണാൾഡോയും, യുവന്റസ് വിജയ വഴിയിൽ
Next articleവീണ്ടും വിജയമില്ലാതെ അത്ലറ്റിക്കോ മാഡ്രിഡ്