വീണ്ടും വിജയമില്ലാതെ അത്ലറ്റിക്കോ മാഡ്രിഡ്

Newsroom

തുടർച്ചയായ മൂന്നാം മത്സരത്തിലും സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് വിജയമില്ല. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ സ്വന്തം സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പോയന്റ് നഷ്ടപ്പെടുത്തി. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട അത്ലറ്റിക്കോ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഡിയേഗോ കോസ്റ്റയും ഫെലിക്സും ഒക്കെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും ഗോൾ കണ്ടെത്താൻ ആയില്ല.

ഇരുപതോളം ഷോട്ടുകൾ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് സെൽറ്റയുടെ ഗോൾ മുഖത്തേക്ക് തൊടുത്തു. ഇന്ന് കൂടെ വിജയിക്കാൻ ആയതോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയന്റിൽ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ലീഗിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ ഇപ്പോൾ. സെവിയ്യ ആണ് ഒന്നാമത്.