വാൾക്കറിന് സിറ്റിയിൽ പുതിയ കരാർ

മാഞ്ചസ്റ്റർ സിറ്റി താരം കെയ്‌ൽ വാൾക്കർ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2024 വരെ സിറ്റിയിൽ തന്നെ തുടരും. 2017 ൽ സിറ്റിയിൽ എത്തിയത് മുതൽ അവരുടെ ഒന്നാം നമ്പർ റൈറ്റ് ബാക്കാണ്‌ വാൾക്കർ. സിറ്റിക്കൊപ്പം 2 പ്രീമിയർ ലീഗ് കിരീടവും, 2 ലീഗ് കപ്പും, എഫ് എ കപ്പും ,കമ്യുണിറ്റി ഷീൽഡ് കിരീടവും താരം നേടി.

ടോട്ടൻഹാമിൽ നിന്നാണ് താരം സിറ്റിയിലേക്ക് ചുവട് മാറുന്നത്. ഇംഗ്ലണ്ടിന്റെയും ഒന്നാം നമ്പർ റൈറ്റ് ബാക്കാണ്‌ വാൾക്കർ. സിറ്റിക്ക് വേണ്ടി ഇതുവരെ നൂറിലേറെ മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

Previous articleഖാലിദ് ജമീൽ ഇനി നോർത്ത് ഈസ്റ്റിനൊപ്പം
Next articleസ്‌പെയിൻ പരിശീലക സ്ഥാനം ലൂയിസ് എൻറികെ രാജി വെച്ചു