ഖാലിദ് ജമീൽ ഇനി നോർത്ത് ഈസ്റ്റിനൊപ്പം

ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ഖാലിദ് ജമീൽ ഇനി ഐ എസ് എല്ലിൽ. ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകനായാണ് ഖാലിദ് ജമീൽ ചുമതലയേറ്റിരിക്കുന്നത്. അസിസ്റ്റന്റ് പരിശീലകനും ഒപ്പം അക്കാദമിയുടെ മേൽ നോട്ടവും ജമീലിനായിരിക്കും. ക്ലബുമായി മൂന്നു വർഷത്തെ കരാറാണ് ജമീൽ ഒപ്പുവെച്ചത്‌.

മോഹൻ ബഗാന്റെ പരിശീലകനായി കഴിഞ്ഞ വർഷം എത്തി എങ്കിൽ സീസൺ അവസാനത്തോടെ ആ ചുമതല ഒഴിയാൻ ഖാലിദ് ജമീൽ തീരുമാനിച്ചിരുന്നു. ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായും ജമീൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

2016-17 സീസണിൽ ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീൽ ഞെട്ടിച്ചിരുന്നു. മുമ്പ് മുംബൈ എഫ് സിയേയും ജമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleഹമ്മൽസ് ബയേണിനോട് വിട പറഞ്ഞു, മടക്കം ഡോർട്ട്മുണ്ടിലേക്ക്
Next articleവാൾക്കറിന് സിറ്റിയിൽ പുതിയ കരാർ