ഇഞ്ചുറി ടൈമിൽ വിജയ ഗോൾ, ബ്രയ്റ്റൺ ഹൃദയം തകർത്ത് വില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്ക് ആവേശ ജയം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ 2-1 നാണ് വില്ല സ്വന്തം മൈതാന്നത്ത് ജയിച്ചു കയറിയത്. ജയത്തോടെ 11 പോയിന്റുമായി 11 ആം സ്ഥാനത്താണ് വില്ല. 9 പോയിന്റുള്ള ബ്രയ്റ്റൺ 16 ആം സ്ഥാനത്തുമാണ്‌.

സംഭവ ബഹുലമായ ആദ്യ പകുതിയിൽ ബ്രയ്റ്റൺ ആണ് ലീഡ് ആദ്യം നേടിയത്. ആദം വെബ്സ്റ്റർ 21 ആം മിനുട്ടിലാണ് ഗോൾ നേടിയത്. പക്ഷെ 35 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട മൂയ് പുറത്തായതോടെ ബ്രയ്റ്റൺ പ്രതിരോധത്തിലായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജാക് ഗ്രീലിഷ് വില്ലയുടെ സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിൽ വില്ല മുന്നിട്ട് നിന്നെങ്കിലും വിജയ ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഇതിനിടെ അവർ ഒരു പെനാൽറ്റി അപ്പീൽ നടത്തിയെങ്കിലും അവർക്ക് VAR അത് അനുവദിച്ചു നൽകിയില്ല. പക്ഷെ 94 ആം മിനുട്ടിൽ ഗ്രീലിഷിന്റെ അസിസ്റ്റിൽ മാറ്റ് ടാർഗറ്റ് വില്ലക്ക് വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ച ഗോൾ നേടി. പത്ത് പേരുമായി പൊരുതിയ ബ്രയ്റ്റൺ ഹൃദയം തകർക്കുന്ന ഗോളാണ് ഇഞ്ചുറി ടൈമിൽ പിറന്നത്.

Previous articleറഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ട്- ന്യൂസിലാൻഡ് സെമിഫൈനൽ
Next articleഡി.ആർ.എസ്സിൽ കോഹ്‌ലിക്ക് വീണ്ടും കഷ്ടകാലം