ഡി.ആർ.എസ്സിൽ കോഹ്‌ലിക്ക് വീണ്ടും കഷ്ടകാലം

ബാറ്റ്സ്മാൻ എന്ന നിലയിൽ ഡി.ആർ.എസ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വീണ്ടും കഷ്ടകാലം. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ താൻ പുറത്തായതിന് പിന്നാലെ കോഹ്‌ലി അമ്പയറുടെ തീരുമാനത്തിനെതിരായി ഡി.ആർ.എസ്സിനെ സമീപിച്ചെങ്കിലും ഡി.ആർ.എസ് അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. 12 റൺസ് എടുത്ത കോഹ്‌ലി ആൻറിച് നോർത്ജെക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

ഇതോടെ ബാറ്റ്സ്മാൻ എന്ന നിലയിൽ തുടർച്ചയായ ഒൻപതാമത്തെ ഡി.ആർ.എസ് തീരുമാനത്തിലും കോഹ്‌ലി പരാജയപ്പെടുകയായിരുന്നു. അവസാനമായി ബാറ്റ്സ്മാൻ എന്ന നിലയിൽ ഡി.ആർ.എസ് തീരുമാനം ശരിയായത് 2017ലായിരുന്നു. ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റിൽ 2017ലായിരുന്നു അവസാനമായി വിരാട് കോഹ്‌ലിയുടെ ഡി.ആർ.എസ് വിളി ശരിയായത്.

മത്സരത്തിൽ ഇന്ത്യ ഒരു വേള 39 റൺസിന് മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായെങ്കിലും രോഹിത് ശർമ്മയുടെ രഹാനെയും ചേർന്ന സഖ്യം ഒന്നാം ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിൽ എത്തിച്ചിരുന്നു.