ഇതിഹാസ ഡിഫൻഡർ വിഡിച് മാഞ്ചസ്റ്റർ യുണൈറ്റഡ് U-23 കോച്ചായേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ ഡിഫൻഡർ വിഡിച് മാഞ്ചസ്റ്ററിലേക്ക് തിരികെ എത്തിയേക്കും. വിഡിചിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചിരിക്കുകയാ‌ണ്. ക്ലബിന്റെ അണ്ടർ 23 ടീമിന്റെ പരിശീലകനാവാൻ ഇപ്പോൾ വിഡിചിനെ ക്ഷണിച്ചിരിക്കുകയാണ് ക്ലബ്. പരിശീലകനായുള്ള കോഴ്സുകൾ പൂർത്തിയാക്കിയ വിഡിച് പരിശീലന കരിയർ തുടങ്ങാനിരിക്കുകയാണ്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ഷണത്തിന് ഇതുവരെ വിഡിച് മറുപടി പറഞ്ഞിട്ടില്ല. അണ്ടർ 23 പരിശീലകനായിരുന്ന റിക്കി ക്ലബ് വിട്ട ഒഴിവിലേക്കാണ് വിഡിചിനെ ടീം ക്ഷണിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 9 വർഷത്തോളം കളിച്ച താരമാണ് വിഡിച്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും വിഡിച് യുണൈറ്റഡിനൊപ്പം നേടിയിട്ടു‌ണ്ട്.