ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗൻ ടോട്ടൻഹാമിൽ താൽക്കാലികമായി കരാർ പുതുക്കി. ഈ സീസൺ അവസാനം വരെയുള്ള കരാറാണ് വെർടോംഗൻ ഒപ്പുവെച്ചത്. ജൂൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരം ക്ലബ് വിടാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ കരാർ ഒപ്പുവെച്ചത്. ഗോൾ കീപ്പർ വോർമും താൽക്കാലിക കരാർ ഒപ്പുവെച്ചു.
.
ഈ സീസൺ അവസാനത്തോടെ വെർടോങൻ ഇംഗ്ലണ്ട് വിട്ട് ഇറ്റലിയിൽ പോകാൻ ഇരിക്കുകയാണ്. താരത്തിനായി റോമ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ രംഗത്തുണ്ട്.2012 മുതൽ ടോട്ടൻഹാമിനായി കളിക്കുന്ന താരമാണ് വെർടോംഗൻ. ഇരുന്നൂറ്റി അമ്പതോളം മത്സരങ്ങളും ക്ലബിനായി വെർടോംഗൻ കളിച്ചിട്ടുണ്ട്. .




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



