പ്രീമിയർ ലീഗിൽ ഇനി പീറ്റർ ചെക്കില്ല, കളി നിർത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ഇതിഹാസം പീറ്റർ ചെക്ക് ഇനി ഗോൾ വല കാക്കില്ല. ഈ സീസൺ അവസാനത്തോടെ കളി നിർത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച ചെക്ക് ഇന്ന് ആഴ്സണലിന്റെ ബേൺലിക്ക് എതിരെയുള്ള കളിയോടെ ആണ് വിട പറയുന്നത്. അവസാന ലീഗ് മത്സരത്തിൽ ബെഞ്ചിൽ ആയിരുന്നെങ്കിലും യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ ചെക്കിന് അവസാന അവസരം ലഭിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് താനെന്ന് നിസംശയം അവകാശപ്പെടാവുന്ന റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് ചെക്ക് ഗോൾ വലക്ക് മുന്നിൽ നിന്ന് മാറുന്നത്. ചെൽസിക്ക് വേണ്ടിയും ആഴ്സണലിന് വേണ്ടിയും ഗോൾ വല കാത്ത വെറ്ററൻ താരം കളിക്കളത്തിലെ അങ്ങേയറ്റത്തെ മാന്യതയുടെ പേരിലും ഫുട്‌ബോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി.

കിരീടങ്ങൾ കൊണ്ട് അലങ്കാരം തീർത്ത കരിയറിനാണ് മുൻ ചെക്ക് റിപബ്ലിക് ദേശീയ താരമായ ചെക്ക് അവസാനം കുറിക്കുന്നത്. 2004 ൽ സ്പാർട്ട പ്രേഗിൽ നിന്ന് ചെൽസിയിൽ എത്തിയ ചെക്ക് അവർക്കൊപ്പം 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 4 എഫ് എ കപ്പും, 3 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീൽഡും ഇംഗ്ലണ്ടിൽ സ്വന്തമാക്കി. യൂറോപ്യൻ മത്സരങ്ങളിൽ ചെൽസികൊപ്പം ഒന്ന് വീതം ചാമ്പ്യൻസ് ലീഗും, യൂറോപ്പ ലീഗും നേടിയ ചെക്ക് ആഴ്സണലിന് ഒപ്പം ഒരു എഫ് എ കപ്പും 2 കമ്മ്യുണിറ്റി ഷീൽഡും സ്വന്തമാക്കി.

പ്രീമിയർ ലീഗിലെ ഏതാനും റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചാണ് ചെക്ക് പടി ഇറങ്ങുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ളീൻ ഷീറ്റുകൾ (24), പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ളീൻ ഷീറ്റ് ഉള്ള ഗോളി( 202) എന്നീ റെക്കോർഡുകൾ ചെക്കിന്റെ പേരിലാണ്.