റിലഗേഷൻ ഒഴിവാക്കിയിട്ടും രക്ഷയില്ല, ഹ്യുട്ടനെ ബ്രയ്റ്റൻ പുറത്താക്കി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രയ്റ്റൻ ഹോവ് ആൽബിയൻ പരിശീലകൻ ക്രിസ് ഹ്യുട്ടനെ പുറത്താക്കി. ഈ സീസണിൽ രണ്ടാം പകുതിയിൽ ടീം നടത്തിയ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചത്. ഈ സീസണിൽ 17 ആം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗിലേക് സ്ഥാന കയറ്റം നൽകിയ പരിശീലകനാണ് ഹ്യുട്ടൻ. കഴിഞ്ഞ സീസണിലും ടീമിനെ പ്രീമിയർ ലീഗിൽ നില നിർത്താൻ അദ്ദേഹത്തിനായി. പക്ഷെ ഈ സീസണിൽ അവസാനം കളിച്ച 9 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ അവർക്കായിരുന്നില്ല.

Advertisement