മാഞ്ചസ്റ്റർ സിറ്റിയിൽ ഇനി ക്യാപ്റ്റൻ കമ്പനിയില്ല, ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസന്റ് കമ്പനി ക്ലബ്ബ് വിട്ടു. ഈ സീസൺ തീർന്നതോടെ താരം 11 വർഷം നീണ്ട സിറ്റി കരിയറിന് അന്ത്യം കുറിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ എഫ് എ കപ്പ് ജയത്തോടെ ഡൊമസ്റ്റിക് ട്രെബിൾ നേട്ടം സ്വന്തമാക്കിയാണ് കമ്പനി എതിഹാദിനോട് വിട പറയുന്നത്.

സിറ്റിക്ക് വേണ്ടി 360 മത്സരങ്ങൾ കളിച്ച കമ്പനി 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 2 എഫ് എ കപ്പും, 4 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീൽഡ് കിരീടങ്ങളും സ്വന്തമാകിയിട്ടുണ്ട്.

33 വയസുകാരനായ കമ്പനി ബെൽജിയം ദേശീയ ടീം അംഗമാണ്. 2008 ൽ ഹാംബർഗർ ക്ലബ്ബിൽ നിന്നാണ് താരം സിറ്റിയിൽ എത്തുന്നത്. സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം സമ്മാനികുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ഈ സീസണിൽ കിരീടം നിലനിർത്തുന്നതിൽ നിർണായകമായ ലെസ്റ്ററിന് എതിരായ ഗോളും നേടിയിരുന്നു.