വാർഡി പാർട്ടി തുടരുന്നു, ലെസ്റ്ററിന് വൻ ജയം

ലീഗിൽ ലെസ്റ്ററിന്റെയും വാർഡിയുടെയും കുതിപ്പ് തുടരുന്നു. 1 ന് എതിരെ 4 ഗോളുകൾക് വില്ലയെ തകർത്താണ് ലെസ്റ്റർ ജയം ഉറപ്പിച്ചത്. ഇതോടെ ഒന്നാം സ്ഥനാകാരായ ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം 8 ആയി നിലനിർത്താൻ അവർക്കായി.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ലെസ്റ്ററാണ് ലീഡ് നേടിയത്. ഇരുപതാം മിനുട്ടിൽ വാർഡിയുടെ ഗോളിൽ മുന്നിൽ എത്തിയ ലെസ്റ്റർ കളിയുടെ 41 ആം മിനുട്ടിൽ വീണ്ടും ഗോളടിച്ചു ലീഡ് രണ്ടാക്കി. ഇത്തവണ ഇഹെനാചോ ആണ് ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജാക് ഗ്രിലീഷിലൂടെ വില്ല ഒരു ഗോൾ മടക്കി രണ്ടാം പകുതിയിലെ സാധ്യതകൾ സജീവമാക്കി. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇവാൻസിന്റെ ഹെഡറിലൂടെ ലെസ്റ്റർ സ്കോർ 3 ആക്കി വില്ല പ്രതീക്ഷകളെ തകർത്തപ്പോൾ കളിയുടെ അവസാനം രണ്ടാം ഗോൾ നേടി വാർഡി സ്കോർ 4-1 ആക്കി ജയം ഉറപ്പിച്ചു.