മൂന്ന് മിനുട്ടിൽ രണ്ട് ഗോളുകൾ, നോർവിച്ചിൽ ഷെഫീൽഡിന്റെ മാജിക്

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച ഷെഫീൽഡ് യുണൈറ്റഡിന് പ്രീമിയർ ലീഗിൽ നോർവിചിന് എതിരെ ജയം. 1-2 നാണ് അവർ ജയിച്ചത്. ജയത്തോടെ ലീഗിൽ എട്ടാം സ്ഥാനത്താണ് അവർ. നോർവിച് 19 ആം സ്ഥാനത്ത് തന്നെ തുടരും.

കളിയിൽ സ്വന്തം മൈതാനത്ത് ആദ്യം ലീഡ് എടുത്തത് നോർവിച് ആയിരുന്നു. ഇരുപത്തി ഏഴാം മിനുട്ടിൽ അലക്‌സാണ്ടർ ടെറ്റി ആണ് സ്കോർ തുറന്നത്. പിന്നീടും അവർ മികച്ച ആക്രമണം തുടർന്നെങ്കിലും ലീഡ് ഉയർത്താൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഷെഫീൽഡ് 3 മിനിറ്റിനുള്ളിൽ 2 ഗോളുകൾ നേടി കളിയുടെ ഗതി തിരിച്ചു. 49 ആം മിനുട്ടിൽ സ്റ്റീവൻസിലൂടെ സ്കോർ സമനിലയിൽ ആക്കിയ അവർ 52 ആം മിനുട്ടിൽ ബാൽഡോക്കിലൂടെ ലീഡും നേടി മത്സരം കൈപ്പിടിയിൽ ഒതുകുകയായിരുന്നു.