ലെസ്റ്ററിൽ കരാർ പുതുക്കി വാർഡി

ലെസ്റ്റർ താരം ജാമി വാർഡി ക്ലബ്ബുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2022 വരെ വാർഡി ലെസ്റ്ററിൽ തുടരും. നാല് വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്.  2015/16 സീസണിൽ ലെസ്റ്റർ പ്രീമിയർ ലീഗ് ജേതാക്കളാവുമ്പോൾ 24 ഗോളുമായി വാർഡി മികച്ച ഫോമിലായിരുന്നു.

2012ൽ ടീമിലെത്തിയ വാർഡി ലെസ്റ്ററിനു വേണ്ടി 233 മത്സരങ്ങളിൽ നിന്ന് 88 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ താരം 20ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലും വാർഡി ഇടം നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 26 മത്സരങ്ങൾ കളിച്ച വാർഡി 7 ഗോളുകളും നേടിയിട്ടുണ്ട്.

നോൺ ലീഗ് ടീമായ ഫ്‌ളീറ്റ്വുഡ് ടൗണിൽ നിന്നാണ് 2012ൽ താരം ലെസ്റ്ററിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial