ഗോളടി തുടർന്ന് വാർഡി, വിജയം തുടർന്ന് ലെസ്റ്റർ

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിനൊപ്പം ആരില്ലെങ്കിലും തങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കൽ കൂടെ വ്യക്തമാക്കി കൊണ്ട് ലെസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് വാറ്റ്ഫോർഡിനെയാണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ലെസ്റ്ററിനെ ഹോം ഗ്രൌണ്ടിൽ നടന്ന മത്സരം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലെസ്റ്റർ വിജയിച്ചത്.

വാർഡി തന്നെയാണ് ഇന്നും ലെസ്റ്ററിന് വേണ്ടി നിർണായക ഗോൾ നേടിയത്. മത്സരത്തിന്റെ 55ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു വാർഡിയുടെ ഗോൾ. ഇത് തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലാണ് വാർഡി ഗോൾ നേടുന്നത്. പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററുമാണ് ജാമി വാർഡി ഇപ്പോൾ. മത്സരത്തിന്റെ അവസാന മിനുട്ടിൽ മാഡിസൺ ആണ് ലെസ്റ്ററിന്റെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയം ലെസ്റ്ററിനെ 15 മത്സരങ്ങളിൽ നിന്ന് 35 പോയന്റിൽ എത്തിച്ചു. ലീഗിൽ രണ്ടാമതാണ് ലെസ്റ്റർ ഇപ്പോൾ ഉള്ളത്.

Advertisement