ആവേശമില്ലാതെ വെസ്റ്റ് ഹാം, അനായാസ ജയം നേടി വോൾവ്സ്

- Advertisement -

ചെൽസിയെ കഴിഞ്ഞ കളിയിൽ വീഴ്ത്തിയ ആവേശം വെസ്റ്റ് ഹാം മറന്നപ്പോൾ വോൾവ്സിന് അനായാസ ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ വെസ്റ്റ് ഹാമിനെ മറികടന്നത്. ഇന്നത്തെ ജയത്തോടെ ലീഗിൽ.23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവർ. വെസ്റ്റ് ഹാം 16 പോയിന്റുമായി 13 ആം സ്ഥാനത്തും.

ഇരു പകുതികളിൽ നേടിയ ഓരോ ഗോളുകളാണ് അവർക്ക് ജയം ഒരുക്കിയത്. കളിയുടെ 23 ആം മിനുട്ടിൽ ഡിഫൻഡർ ഡൻഡോകറിന്റെ ഗോളിലാണ് അവർ ലീഡ് നേടിയത്. കളിയുടെ 84 ആം മിനുട്ടിലാണ് പകരക്കാരനായി ഇറങ്ങിയ പാട്രിക് കുട്രോണെ വീണ്ടും വല കുലുക്കി അവരുടെ ജയം ഉറപ്പിച്ചത്. ഇന്നത്തെ തോൽവിയോടെ വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പല്ലെഗ്രിനിയുടെ ഭാവിയും തുലാസിലായി.

Advertisement