ഗോളുമായി അബ്രഹാം മടങ്ങിയെത്തി, ചെൽസി വീണ്ടും വിജയ വഴിയിൽ

- Advertisement -

പരിക്ക് മാറിയെത്തിയ റ്റാമി അബ്രഹാം ചെൽസിക്ക് ജയമൊരുക്കി. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ലയെ 2-2 ന് മറികടന്നാണ് ചെൽസി ടോപ്പ് 4 പോരാട്ടത്തിൽ സാധ്യതകൾ വർധിപ്പിച്ചത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ കളിയിൽ അബ്രഹാമിന്റെ പ്രകടനമാണ്‌ വേറിട്ട് നിന്നത്. കളിയുടെ 24 ആം മിനുട്ടിൽ റീസ് ജെയിംസ് നൽകിയ ക്രോസ് ഹെഡറിലൂടെ ഗോളാക്കിയാണ് അബ്രഹാം തന്റെ പരിക്ക് മാറിയുള്ള മടങ്ങി വരവ് ആഘോഷമാക്കിയത്. തന്റെ പഴയ ടീമിന് എതിരെയുള്ള ഗോൾ പക്ഷെ അബ്രഹാം ആഘോഷിച്ചില്ല. ചെൽസിയുടെ ലീഡ് പക്ഷെ 41 ആം മിനുട്ടിൽ നഷ്ടമായി. ട്രെസഗെ ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടകത്തിൽ തന്നെ ചെൽസി ലീഡ് പുനസ്ഥാപിച്ചു. 48 ആം മിനുട്ടിൽ അബ്രഹാം ചെസ്റ്റ് ചെയ്ത് നൽകിയ ബോൾ മികച്ച ഷോട്ടിൽ മൌണ്ട് വലയിലാക്കി. പിന്നീട് നിരവധി അവസരങ്ങൾ ചെൽസി സൃഷ്ടിച്ചെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. കളിയുടെ അവസാനത്തിൽ കെപ നടത്തിയ മികച്ച സേവും ചെൽസിക്ക് 3 പോയിന്റ് ലഭിക്കുന്നതിൽ നിർണായകമായി.

Advertisement