ജോൺ സ്റ്റോൺസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ

20210810 144136

മാഞ്ചസ്റ്റർ സുറ്റി ഡിഫൻഡർ ജൊൺ സ്റ്റോൺസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ഡിഫൻഡറുടെ കരാർ അടുത്ത സീസണിന്റെ അവസാനത്തിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു‌. 2026 വേനൽക്കാലം വരെ സ്റ്റോൺസിനെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് താരം ഒപ്പുവെച്ചത്. അഞ്ച് വർഷം മുമ്പ് സിറ്റിയിൽ ചേർന്ന സ്റ്റോൺസ്  ഇംഗ്ലണ്ടിനൊപ്പം മികച്ച യൂറോ കപ്പ് ടൂർണമെന്റ് കഴിഞ്ഞാണ് ഇപ്പോൾ എത്തുന്നത്.

27-കാരൻ പെപ് ഗാർഡിയോളയുടെ ആദ്യ സീസൺ മുതൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഉണ്ട്. ക്ലബിനായി 168 മത്സരങ്ങൾ താരം ഇതുവരെ കളിച്ചു. ഇംഗ്ലീഷ് ഫുട്ബോളിലെ എല്ലാ ട്രോഫിയും താരം സിറ്റിക്ക് ഒപ്പം നേടി. FA കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീൽഡുകളും മൂന്ന് പ്രീമിയർ ലീഗും താരം സിറ്റിക്ക് ഒപ്പം സ്വന്തമാക്കി. ഇനി എഡേഴ്സന്റെ കരാർ പുതുക്കാനാണ് സിറ്റി ശ്രമിക്കുന്നത്.

Previous articleസഞ്ജു പ്രഥാനെ ബെംഗളൂരു യുണൈറ്റഡ് സ്വന്തമാക്കി
Next articleവരാനെക്ക് ഇന്ന് മെഡിക്കൽ, നാളെ ഔദ്യോഗിക പ്രഖ്യാപനം