ഇറ്റാലിയൻ ലീഗ് ഇന്ന് തുടങ്ങും, ചാമ്പ്യന്മാർ ഇന്ന് ഇറങ്ങും

20210820 225058

ഇറ്റാലിയ ലീഗായ സീരി എയുടെ പുതിയ സീസൺ ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ആദ്യ മത്സരത്തിൽ ജനോവയെ നേരിടും. മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിൽ ആണ് മത്സരം. കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ഇന്റർ മിലാൻ ഇത്തവണ ഇറങ്ങുന്നത്. പരിശീലകൻ കോണ്ടെയും സ്ട്രൈക്കർ ലുകാലുവും മറ്റൊരു പ്രധാന താരമായിരുന്ന ഹകീമിയും ഇന്റർ മിലാൻ വിട്ടിരുന്നു. പുതിയ സീസണിൽ കിരീടം നിലനിർത്തുക ഇന്റർ മിലാന് ഒട്ടും എളുപ്പമായിരിക്കില്ല.

യുവന്റസ് നാളെ ആണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. അലെഗ്രി തിരികെ വന്നതോടെ സീരി എ കിരീടം തിരിച്ചു പിടിക്കാൻ ആകും എന്ന വിശ്വാസത്തിലാണ് യുവന്റസ്. നാളെ ഉഡിനെസെ ആണ് യുവന്റസിന്റെ എതിരാളികൾ. റൊണാൾഡോ, ഡിബാല എന്നിവർ നാളെ യുവന്റസിനൊപ്പം ഉണ്ടാകും. എന്നാൽ പുതിയ സൈനിംഗ് ലൊകടെല്ലി നാളെ ഉണ്ടാകാൻ സാധ്യത ഇല്ല. ജോസെ മൗറീനോ പരിശീലകനായി എത്തിയ പ്രതീക്ഷയിൽ ഉള്ള റോമ നാളെ ആദ്യ മത്സരത്തിൽ ഫൊയൊറെന്റിനയെ നേരിടും. എ സി മിലാൻ മറ്റന്നാൾ സാമ്പ്ഡോറിയയെയും നേരിടും.

Previous articleനെയ്മറും മെസ്സിയും ഇല്ലാതിരുന്നിട്ടും വിജയം തുടർന്ന് പി എസ് ജി, എമ്പപ്പെക്ക് ആദ്യ ഗോൾ
Next articleവരാനെ ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ സാധ്യത