“ഇത് അവിശ്വസനീയ സീസൺ” – വാൻ ഡൈക്

- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് പരാജയപ്പെട്ടതോടെ ലിവർപൂൾ അവരുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് ജേതാവാണ് എന്ന് പറയാൻ തനിക്ക് വലിയ അഭിമാനമുണ്ട് എന്ന് ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക് പറഞ്ഞു. താൻ ലിവർപൂളിൽ എത്തിയത് മുതൽ ഇതുവരെയുള്ള യാത്ര അവിശ്വസനീയമാണ്. ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ, പിന്നാലെ ചാമ്പ്യൻസ് ലീഗ് കിരീടം ഇപ്പോൾ പ്രീമിയർ ലീഗ് കിരീടം. വാൻ ഡൈക് പറയുന്നു.

ഈ സീസണിൽ ലിവർപൂൾ വേറെ ലെവലിലേക്ക് മുന്നേറി. സീസൺ തുടക്കം മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ക്ലബിനായി. അവസാന മിനുട്ടുകളിൽ എത്രയോ മത്സരങ്ങൾ ലിവർപൂൾ ഈ സീസണിൽ വിജയിച്ചു. ഇതെന്തു കൊണ്ടും അവിശ്വസനീയമാണെന്നും വാൻ ഡൈക് പറഞ്ഞു. ക്ലബിനായി ജോലി ചെയ്യുന്ന ഒരോ ആൾക്കും അർഹതപ്പെട്ടതാണ് ഈ കിരീടം എന്നും വാൻ ഡൈക് പറഞ്ഞു.

Advertisement