ലീഗ് കിരീടത്തിനായി 30 കൊല്ലം കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നു ലിവർപൂൾ ഇതിഹാസം

- Advertisement -

ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ്‌ 30 കൊല്ലം നീണ്ടു നിൽക്കും എന്നു കരുതിയില്ലെന്നു ലിവർപൂൾ ഇതിഹാസം കെന്നി ഡാഗ്ലീഷ്. കളിക്കാരൻ ആയി ലിവർപൂളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം 1990 ൽ അവസാനമായി ലിവർപൂൾ ലീഗ് ജേതാക്കൾ ആവുമ്പോൾ പരിശീലകൻ കൂടി ആയിരുന്നു. അന്ന് ആരെങ്കിലും ഇനി ഒരു 30 കൊല്ലം ലിവർപൂൾ ലീഗ് നേടില്ല എന്നു പറഞ്ഞിരുന്നെങ്കിൽ അവരെ അറസ്റ്റ് ചെയ്യുമായിരുന്നു എന്നും പറഞ്ഞു. ക്ലോപ്പിനെയും അദ്ദേഹത്തിന്റെ ടീമിനെയും പ്രശംസ കൊണ്ട് മൂടാനും അദ്ദേഹം മറന്നില്ല.

ക്ലോപ്പിനു ശേഷം ലിവർപൂളിൽ നല്ല കാലം ആയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ലീഗ് നേട്ടം വെറും ഒറ്റപ്പെട്ട സംഭവം അല്ല എന്നും ഓർമ്മിപ്പിച്ചു. ലിവർപൂൾ എന്ന ക്ലബ് എന്തിന് നിലനിൽക്കുന്നു അതിനെയെല്ലാം ക്ലോപ്പ് ഉൾക്കൊള്ളുന്നത് ആയും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗും ഇപ്പോൾ ലീഗും ജയിച്ച ടീമിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നത് ആയി കൂട്ടിച്ചേർത്ത അദ്ദേഹം ഇനിയും നല്ല ദിനങ്ങൾ ആവർത്തിക്കും എന്നും പ്രത്യാശിച്ചു. എന്നാൽ മികച്ച എതിരാളികൾ ഉള്ളതിനാൽ തന്നെ ലിവർപൂളിന്റെ സമ്പൂർണ്ണ ആധിപത്യം ഇംഗ്ലീഷ് ഫുട്‌ബോളിൽ കാണാൻ ആവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement