“ലിവർപൂളിന്റെ പാഷൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ടായിരുന്നില്ല” – ഗ്വാർഡിയോള

- Advertisement -

ലിവർപൂളിന് കിരീടം നേടിയത് അവരുടെ അത്മാർത്ഥത കൊണ്ടാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് പരാജയപ്പെട്ടതോടെ ലിവർപൂൾ ലീഗ് ചാമ്പ്യന്മാർ ആയിരുന്നു. ലിവർപൂളിന്റെ അത്ര പാഷൻ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ഇല്ല എന്നാണ് ഗ്വാർഡിയോള പറയുന്നത്. ലിവർപൂൾ ഒരോ മത്സരങ്ങളെയും സമീപിച്ചത് അവരുടെ അവസാന അവസരമാണ് എന്ന രീതിയിലാണ് ഗ്വാർഡിയോള പറഞ്ഞു.

സീസൺ തുടക്കം മുതൽ തന്നെ ലിവർപൂളിന് മികച്ച സ്ഥിരത ഉണ്ടായിരുന്നു. എന്നാൽ സിറ്റിക്ക് തുടക്കത്തിൽ തന്നെ ഒരുപാട് പോയന്റ് നഷ്ടമായി എന്ന് ഗ്വാർഡിയോള പറഞ്ഞു. ലിവർപൂൾ ഈ സീസണിൽ ഗംഭീരമായിരുന്നു. അതൊരു സത്യമാണെന്നും. സിറ്റി ലിവർപൂളിനെക്കാൾ ഒരുപാട് പിറകിലാണെന്നും ഗ്വാർഡിയോള സമ്മതിച്ചു. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റി തിരികെ വരും എന്നും ഇത്തവണ നഷ്ടപ്പെട്ട പോയന്റുകൾ ഒക്കെ തിരിച്ചു പിടിക്കും എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement