“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിൽ സന്തോഷം” – ഡിയോങ്

- Advertisement -

വാൻ ഡെ ബീക് അയാക്സ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നു എന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് ബാഴ്സലോണയുടെ യുവതാരം ഡിയോങ്. മുമ്പ് അയാക്സിൽ ഡിയോങ്ങും വാൻ ഡെ ബീകും ഒരുമിച്ച് കളിച്ചിരുന്നു. വാൻ ഡെ ബീകിനെയും ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിച്ചതുമാണ്. ഒന്നു കൂടെ ഒരുമിക്കാൻ ആയില്ല എങ്കിലും വലിയ ഒരു ക്ലബിലേക്ക് വാൻ ഡെ ബീക് പോകുന്നതിൽ തനിക്ക് ഏറെ സന്തോഷം ഉണ്ട് എന്ന് ഡിയോങ് പറഞ്ഞു.

താൻ വാൻ ഡെ ബീകിനോട് സംസാരിച്ചിരുന്നു എന്നും വാൻ ഡെ ബീക് വലിയ സന്തോഷത്തിലാണെന്നും ഡിയോങ്ങ് പറഞ്ഞു. വാൻ ഡെ ബീകിന് താൻ ഒരു ഉപദേശവും നൽകേണ്ടതില്ല എന്നും വാൻ ഡെ ബീകിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിജയിക്കാൻ ആകുമെന്നും ഡിയോങ് പറഞ്ഞു. 40 മില്യണോളം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിനെ സ്വന്തമാക്കുന്നത്.

Advertisement