വോൾവ്സ്ബർഗിന്റെ സ്ട്രൈക്കർ ഹാർദർ ഇനി ചെൽസിയിൽ

- Advertisement -

ചെൽസി പുരുഷ ടീം മാത്രമല്ല വനിതാ ടീമും ശക്തമാവുകയാണ്. ഡാനിഷ് സ്ട്രൈക്കറായ‌ പെർനിൽ ഹാർദർ ആണ് ചെൽസിയിൽ എത്തിയിരിക്കുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് ഹാർദർ ചെൽസിയിൽ എത്തുന്നത്. ജർമ്മൻ ക്ലബായ വോൾവ്സ്ബർഗിനായി ഗോളടിച്ചു കൂട്ടിയിരുന്ന താരമാണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. അവസാന മൂന്നര വർഷങ്ങളിലായി വോൾവ്സ്ബർഗിനായി 113 മത്സരങ്ങൾ കളിച്ച ഹാർദർ 103 ഗോളുകൾ അടിച്ചിട്ടുണ്ട്.

ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വോൾവ്സ്ബർഗിനെ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്ന താരമാണ് ഹാർദർ. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടിയ ചെൽസി ഈ സീസണിൽ ഇപ്പോൾ കമ്മ്യൂണിറ്റി ഷീൽഡ് കിരീടവും നേടിയിരിക്കുകയാണ്. ചെൽസിയിൽ സാം കെറും ഹാർദറും തമ്മിലുള്ള അറ്റാക്കിംഗ് കൂട്ടുകെട്ടിനാകും വനിതാ ഫുട്ബോൾ ആരാധകർ ഇനി കാത്തിരിക്കുന്നത്.

Advertisement