രണ്ട് വൻ വിദേശ സൈനിംഗുകളുമായി ബെംഗളൂരു എഫ് സി

20201020 145550

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വലിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി. ഡിഫൻഡറായ ഫ്രാൻ ഗോൺസാലസും സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ഒപ്സെതും ആണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതനാണ് ഫ്രാൻ ഗോൺസാലസ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നിരയിലെ പ്രധാന താരമായിരുന്നു. ഡിഫൻഡർ ആണെങ്കിൽ കഴിഞ്ഞ തവണ ഗോൾ മുഖത്ത് മോഹൻ ബഗാന് ഒരുപാട് സംഭാവനകൾ ഫ്രാൻ നൽകി.

ഫ്രാൻ ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും കഴിഞ്ഞ സീസണിൽ ഐലലീഗിൽ നൽകിയിട്ടുണ്ട്. ബഗാന്റെ കിരീട നേട്ടത്തിൽ വലിയ പങ്ക് തന്നെ താരത്തിനുണ്ടായിരുന്നു. 31കാരനായ സ്പാനിഷ് താരം മുമ്പ് സ്പെയിനിലെ നിരവധി പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. നോർവീജിയൻ സ്ട്രൈക്കർ ആയ ക്രിസ്റ്റ്യൻ ഓസ്ട്രേലിയയിൽ നിന്നാണ് ഇന്ത്യയിൽ എത്തുന്നത്. താരം അഡ്ലെഡ് യുണൈറ്റഡിൽ ആയിരുന്നു അവസാനം കളിച്ചിരുന്നത്. തുർക്കിയിലും നോർവയിലും ഒക്കെ പല ക്ലബുകളിലായി ക്രിസ്റ്റ്യൻ കളിച്ചിട്ടുണ്ട്.