“സലായെ കുറിച്ച് ഓർത്ത് പേടിയില്ല” – എന്ന് വാൻ ഡൈക്

Newsroom

സഹതാരം മൊഹമ്മദ് സലായുടെ ഫോമിനെ കുറിച്ച് ഓർത്ത് തനിക്ക് പേടിയില്ല എന്ന് ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക്. സലാ പഴയ സലാ തന്നെയാണ് എന്നും ഭാഗ്യം ഇല്ലാത്തത് കൊണ്ടാണ് സലായ്ക്ക് ഗോളുകൾ നേടാൻ കഴിയാത്തത് എന്നും വാൻ ഡൈക് പറഞ്ഞു. താൻ മാത്രമല്ല സലായും അദ്ദേഹത്തിന്റെ ഫോമിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായം എന്നും വാൻ ഡൈക് പറഞ്ഞു.

ടീം ഒരുമിച്ചാണ് എല്ലാം സ്വന്തമാക്കുന്നത് എന്ന് പറഞ്ഞ വാൻ ഡൈക് ടീമിന്റെ സീസൺ ആരംഭത്തിലെ മികവിൽ സലായ്ക്കും തുല്യ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ നേരിട്ട ലിവർപൂളിന് ഇനു എതിരാളികൾ നാപോളിയാണ്.