റൊണാൾഡോ ഇല്ലാത്ത ലാ ലീഗ, ഗോളടിക്കാൻ മറക്കുന്ന റയൽ മാഡ്രിഡ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ മികച്ച പ്രകടനം തുടരുകയാണ് റയൽ മാഡ്രിഡ്. ഏഴു മത്സരങ്ങളിൽ നിന്നും പതിനാലു പോയിന്റുമായി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് യൂറോപ്പ്യൻ ചാമ്പ്യന്മാർ. ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സാലോണയെ മറികടക്കാൻ ലഭിച്ചിരുന്ന സുവർണാവസരമാണ് മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയത്. സാന്റിയാഗോ ബെര്ണാബ്യൂവിൽ വീണ്ടും അപരാജിതരായി സിമിയോണിയും അത്ലറ്റിക്കോ മാഡ്രിഡും മടങ്ങി.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെയാണ് റയൽ മാഡ്രിഡ് ഈ സീസണിൽ ഇറങ്ങിയത്. റൊണാൾഡോയുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെന്നു റയൽ താരങ്ങളും കോച്ചും മാനേജ്‌മെന്റും പറയുന്നുണ്ടെങ്കിലും എത്രത്തോളം യാഥാർഥ്യമുണ്ടെന്നു കളത്തിലെ കണക്കുകൾ പറയുന്നു. കഴിഞ്ഞ നാല് ലീഗ് മത്സരങ്ങളിൽ നിന്നും വെറും രണ്ടു ഗോളുകൾ മാത്രമാണ് റയൽ നേടിയത്. സെവിയ്യക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയമാണ് റയൽ ഏറ്റുവാങ്ങിയത്. ബെയിലും പരിക്കേറ്റതോടു കൂടി ഗോൾ കണ്ടെത്താൻ റയലിന് സാധിക്കുമോ എന്നതാണ് മില്യൺ ഡോളർ ചോദ്യം.