“വലിയ തുക വലിയ സമ്മർദ്ദം നൽകും” – മഗ്വയറിനോട് വാൻ ഡൈക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്തെ ഏറ്റവും വിലകൂടിയ ഡിഫൻഡറായി മാറിയ ഹാരി മഗ്വറിന് ഉപദേശവുമായി ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക്. മഗ്വയറിന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവ് വരെ വാൻ ഡൈക് ആയിരുന്നു ലോകത്തെ ഏറ്റവും വില കൂടിയ ഡിഫൻഡർ. തന്നേക്കാൽ വലിയ ട്രാൻസഫറുകൾ ഉടൻ തന്നെ നടക്കുമെന്ന് അറിയാമായിരുന്നു എന്ന് വാൻ ഡൈക് പറഞ്ഞു.

മഗ്വയർ മികച്ച കളിക്കാരനാണ്. പക്ഷെ ഈ വലിയ തുക വലിയ സമ്മർദ്ദം നൽകും വാൻ ഡൈക് പറഞ്ഞു. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള വലിയ ക്ലബിൽ കളിക്കുമ്പോൾ എപ്പോഴും വലിയ സമ്മർദ്ദം ഉണ്ടാകും അതു മഗ്വയറിന് മറികടക്കാൻ ആകുമെന്നും വാൻ ഡൈക് പറഞ്ഞു. ഇത്ര വലിയ തുകയിലേക്ക് കാര്യങ്ങൾ എത്തുന്നതിൽ മഗ്വയറിന് യാതൊരു പങ്കു ഇല്ലെന്നും അതുകൊണ്ട് താരം തുക കാര്യമാക്കേണ്ടതില്ല എന്നും വാൻ ഡൈക് പറഞ്ഞു.