വാൻ ഡൈക് ലിവർപൂൾ ഡിഫൻസിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

20210813 143522

ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക് ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. അവസാന മൂന്നര വർഷമായി ലിവർപൂൾ ഡിഫൻസിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വാൻ ഡൈക്. 2018 ജനുവരിയിൽ സതാംപ്ടണിൽ നിന്നാണ് താരം ലിവർപൂളിൽ ചേർന്നത്. നെതർലാൻഡ്സ് ക്യാപ്റ്റൻ ക്ലബിനായി ഇതുവരെ 130 മത്സരങ്ങൾ കളിച്ചു.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം വാൻ ഡൈകിന് സീസന്റെ ഭൂരിഭാഗവും നഷ്ടമായിരുന്നു. ഈ സീസണിൽ പഴയ ഫോമിലേക്ക് ഉയർന്ന് ക്ലബിനെ കിരീടങ്ങളിലേക്ക് തിരികെ എത്തിക്കാൻ ആകും വാൻ ഡൈക് ശ്രമിക്കുക. താരം 13 ഗോളുകൾ ക്ലബിനായി നേടിയിരുന്നു. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ താരം സ്വന്തമാക്കിയിട്ടുണ്ട്.

വ്യക്തിഗതമായി, അദ്ദേഹത്തെ PFA പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ, യുവേഫ മെൻസ് പ്ലെയർ ഓഫ് ദി ഇയർ, 2018-19 സീസണിലെ UEFA ഡിഫൻഡർ എന്നിങ്ങനെയുള്ള പുരസ്കാരങ്ങൾ താരം നേടിയിട്ടുണ്ട്. നോർവിച്ച് സിറ്റിക്ക് എതിരായ ലിവർപൂളിന്റെ ആദ്യ മത്സരത്തിൽ ഇറങ്ങാനായി തയ്യാറെടുക്കുകയാണ് 30-കാരൻ.

Previous articleഅപുയിയ മുംബൈ സിറ്റിയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി
Next articleകൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും