അവസരം ഇല്ലാ എങ്കിൽ വാൻ ഡെ ബീക് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

Img 20211114 121855

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു അവസരവും ഇല്ലാതെ നിൽക്കുന്ന ഡോണി വാൻ ഡെ ബീക് ഉടൻ ക്ലബ് വിട്ടേക്കും എന്ന് സൂചനകൾ. അവസരം ലഭിക്കുന്നില്ല എങ്കിൽ വാൻ ഡെ ബീക് ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം യുണൈറ്റഡിൽ നിൽക്കാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാൽ കളിക്കാൻ അവസരം ഇല്ലായെങ്കിൽ തുടരുന്നതിൽ കാര്യമില്ല എന്നാണ് താരം കരുതുന്നത്. പരിശീലകൻ ഒലെയെ ക്ലബ് പുറത്താക്കുക ആണെങ്കിലും വാൻ ഡെ ബീക് ക്ലബിൽ തുടരാൻ സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട് വാൻ ഡെ ബീകിന് ഇത് രണ്ടാം സീസൺ ആണെങ്കിലും ഇതുവരെ ഒലെ താരത്തെ വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഈ സീസണിൽ ഇതുവരെ ഒരു ലീഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ പോലും വാൻ ഡെ ബീകിന് ആയില്ല. ന്യൂകാസിൽ യുണൈറ്റഡ് മാനേജർ എഡി ഹോവെ വാൻ ഡെ ബീകിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്.

Previous article“ടി20 ക്രിക്കറ്റിൽ ഇന്ത്യ ഒരുപാട് പിറകിലാണ്”
Next articleസിദാനായും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ