“ടി20 ക്രിക്കറ്റിൽ ഇന്ത്യ ഒരുപാട് പിറകിലാണ്”

India

നിലവിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒരുപാട് പിറകിൽ ആണെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ടി20 ക്രിക്കറ്റിൽ ഇന്ത്യ എങ്ങനെ കളിക്കണമെന്ന കാര്യത്തിൽ ഒരു പദ്ധതി രൂപീകരിക്കണമെന്നും സാബ കരീം പറഞ്ഞു.

ടീമിലെ ഓരോ റോളിന് അനുസരിച്ച് ഇന്ത്യ താരങ്ങളെ കണ്ടെത്തണമെന്നും ഇനിവരുന്ന ലോകകപ്പുകൾക്ക് ഈ ലോകകപ്പ് വലിയൊരു പാഠമാണ് നൽകുന്നതെന്നും സാബ കരീം പറഞ്ഞു. ടി20 ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലാൻഡിനോടും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ടി20 ലോകകപ്പോടെ ക്യാപ്റ്റ വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. തുടർന്ന് രോഹിത് ശർമ്മയെ ബി.സി.സി.ഐ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.

Previous articleഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് പോകാൻ സാധ്യത
Next articleഅവസരം ഇല്ലാ എങ്കിൽ വാൻ ഡെ ബീക് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും