സിദാനായും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ഒലെയെ വിശ്വസിച്ച് നിൽക്കുക ആണെങ്കിലും യുണൈറ്റഡ് അടുത്ത പരിശീലകനായുള്ള അന്വേഷണം നടത്തുന്നുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമ പ്രവർത്തകർ റിപ്പ്പൊർട്ട് ചെയ്യുന്നു. ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൺ റോഡ്ജസിനാണ് ഏറ്റവും മുൻതൂക്കം എങ്കിലും യുണൈറ്റഡ് സിദാനെ സ്വന്തമാക്കാനും ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ സിദാനുമായി ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. സിദാൻ ക്ലബിലേക്ക് വരാൻ സമ്മതിക്കുക ആണെങ്കിൽ യുണൈറ്റഡ് ഒലെയെ പുറത്താക്കും.

മുൻ റയൽ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, വരാനെ എന്നിവരുടെ ഇടപെടൽ സിദാന്റെ നിയമനത്തിൽ നിർണായകമാകും. എന്നാൽ ഇംഗ്ലണ്ടിലേക്ക് പരിശീലകനായി എത്താൻ സിദാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ലോകകപ്പിനു ശേഷം ഫ്രാൻസിന്റെ പരിശീലകനാവാൻ ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്ര വലിയ ക്ലബിന്റെ ഒരു ക്ഷണം സിദാൻ നിരസിക്കുമോ എന്നത് കണ്ടറിയണം. റയൽ മാഡ്രിഡിൽ പരിശീലകനായി പ്രവർത്തിച്ചപ്പോൾ എല്ലാം കിരീടങ്ങൾ വാരിക്കൂട്ടാൻ സിദാനായിരുന്നു.

Previous articleഅവസരം ഇല്ലാ എങ്കിൽ വാൻ ഡെ ബീക് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും
Next articleനാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി വി വി എസ് ലക്ഷ്മൺ